കുറ്റ്യാടി ബൈപ്പാസ് ,വടകര വില്യാപ്പള്ളി ചേലക്കാട് റോഡ്, കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ്,പെരിഞ്ചേരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്,ലോകനാർക്കാവ് മ്യൂസിയം എന്നീ പ്രവർത്തികളുടെ അവലോകന യോഗം തിരുവനന്തപുരത്തുള്ള കിഫ്ബി ഓഫീസിൽ വച്ച് ചേർന്നു.
കുറ്റ്യാടിയിലെ ട്രാഫിക് ബ്ലോക്ക് പരിഹരിക്കുന്നതിനുവേണ്ടി വിഭാവനം ചെയ്ത കുറ്റ്യാടി ബൈപ്പാസ് സർക്കാരിൻറെ പ്രധാന പദ്ധതികളിൽ ഒന്നാണ് . 2025 വർഷം പ്രവർത്തി പൂർത്തിയാക്കാനുള്ള ലക്ഷ്യത്തോടെ കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി നടപ്പിലാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.
വില്യാപ്പള്ളി പഞ്ചായത്തിൽ നിന്നും ആരംഭിച്ചിട്ടുള്ള വടകര വില്യാപ്പള്ളി ചേലക്കാട് വൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഷെഡ്യൂൾ തയ്യാറാക്കി മുന്നോട്ടു പോകണമെന്ന് തീരുമാനിച്ചു.വാട്ടർ അതോറിറ്റി കെഎസ്ഇബി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവർത്തികൾ ഏകോപിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
ഒരു വിഭാഗം ബഹു ഹൈക്കോടതിയിൽ സമർപ്പിച്ച സമർപ്പിച്ചതിനെത്തുടർന്ന് ഭൂമി ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിച്ച കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് ,ഭൂമി ഏറ്റെടുക്കൽ കാലയളവിനുള്ളിൽ ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
വടകര താലൂക്കിലെ കുടിവെള്ളത്തിലും, കൃഷിസ്ഥലങ്ങളിലും, ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് വേണ്ടി വിഭാവനം ചെയ്തിട്ടുള്ള പെരിഞ്ചേരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
ലോകനാർക്കാവ് മ്യൂസിയം പ്രവർത്തി 2025 ഡിസംബർ മാസത്തിൽ തന്നെ പൂർത്തീകരിക്കണമെന്നും യോഗത്തിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, KIIFB എഡീഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മിനി ആന്റണി ഐഎഎസ്,എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ കെ പി പുരുഷോത്തമൻ ,സീനിയർ ജനറൽ മാനേജർ ശ്രീമതി പി എ ഷൈല, പ്രൊജക്റ്റ് മാനേജർ ശ്രീ രാജീവൻ ടി, പ്രിൻസിപ്പൽ പ്രോജക്ട് എക്സാമിനർ ശ്രീ എം നഫ്സർ , കെ ആർ എഫ് ബി ആർ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ ബൈജു, ആർ ബി ഡി സി കെ എൻജിനീയർമാർ,കോൺട്രാക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

