ഒരു വീട്ടിൽ ഒരു ജീവൻ രക്ഷാപരിശീലകൻ എന്നതാണ് ലക്ഷ്യം.
മടപ്പള്ളി ഗവൺമെന്റ് കോളേജിൽ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ശ്രീ ഷിനു പി എം നിർവഹിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ യു എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഏയ്ജൽസ് വടകരയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ പി പി രാജൻ മുഖ്യതിഥിയായിരുന്നു. ജീവൻ രക്ഷാപരിശീലനത്തിന്റെ പ്രാധാന്യത്തെകുറിച്ച് അദ്ദേഹം സംസാരിച്ചു. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു പരിശീലനം നേടി. എമർജൻസി മെഡിക്കൽ കെയർ പരിശീലകരായ പി പി സത്യനാരായണൻ, ഷൈജു കെ, ഷാജി പടത്തല എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. യു ആർ എ സെക്രട്ടറി ശ്രീ അബ്ദുൽ റസാക്ക് കെ സ്വാഗതവും, പ്രസിഡന്റ് ഷിബു പി പി നന്ദിയും പറഞ്ഞു.

