വടകര ആർടിഒ രാജേഷ് പി യുടെ നേതൃത്വത്തിലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന പരിശോധനകൾക്ക് ഇന്ന് തുടക്കം കുറിച്ചത്.വടകര പുതിയ ബസ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് പരിശോധനകൾ ആരംഭിച്ചത്.ബസുകളുടെ സ്വീഡ് ഗവണർ ഫിറ്റ്നസ് ടയറുകൾ തുടങ്ങിയവയാണ് പരിശോധിച്ചിരുന്നത്.

ബസ് ഡ്രൈവർമാരുടെ ലൈസൻസ് മദ്യപാനം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്
വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ആർ ടി ഒ രാജേഷ് പി പറഞ്ഞു.ജോയിൻറ് ആർടിഒ സജീഷ് പി കെ ,എം വി ഐ വത്സരാജൻ ടി പി ,
എ എം വി ഐ നിധിൻ വി ആർഎന്നിവർ നേതൃത്വം നൽകി.

