
മയ്യഴിയുടെ ചരിത്രകാരനും, മാധ്യമ പ്രവർത്തകനുമായിരുന്ന സി.എച്ച്. ഗംഗാധരനെ പന്ത്രണ്ടാം ചരമവാർഷികദിനത്തിൽ മാഹി പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സി.എച്ച്. ഗംഗാധരൻ സ്മാരക കേന്ദ്രത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
കെ.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തി. സോമൻ പന്തക്കൽ, ജയന്ത് ജെ.സി, പി.കെ.അഭിഷ,സോമൻ മാഹി സംസാരിച്ചുപി.കെ. സജീവൻ സ്വാഗതവും, മജീഷ് ടി.തപസ്യ നന്ദിയും പറഞ്ഞു.
