
കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ (KCJSO) കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു.
കേരളത്തിലെ സിവിൽ കോടതികളിലെ താൽക്കാലിക നിയമനം ഒഴിവാക്കണമെന്നും തസ്തിക വെട്ടിക്കുറയ്ക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ (KCJSO )കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ബിന്ദു കുമാരി വിഎസ് ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ മറ്റ് സംഘടനകളെക്കാൾ മികച്ച പ്രവർത്തനമാണ് KCJSO നടത്തുന്നതെന്ന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ശ്രീ നജബീർ കെ എം അധ്യക്ഷത വഹിച്ചു. കെ സി ജെ എസ് ഒ സംസ്ഥാന പ്രസിഡണ്ട് ശ്രീ ദിനേശ് കുമാർ ഇ. എ മുഖ്യപ്രഭാഷണം നടത്തി.കെസിജെഎസ് ഒ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജീവേഷ് സി ആർ കോഴിക്കോട് ബാർ അസോസിയേഷൻ പ്രസിഡന്റ് നിർമ്മൽ കുമാർ പി, അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ സുരാജ്, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. രുബിന എസ് കെ ചടങ്ങിന് നന്ദിയും പറഞ്ഞു.
KCJSO കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികളിൽ ഭൂരിപക്ഷവും വനിതകൾ.

കേരളത്തിലെ ജില്ലാ കോടതികൾ , സെഷൻസ് കോടതികൾ ,സ്പെഷ്യൽ കോടതികൾ , സബ്ബ് കോടതികൾ , മുൻസിഫ് കോടതികൾ , ഫാമിലി കോടതികൾ , മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബുണലുകൾ , നാർക്കോട്ടിക് കോടതികൾ , പോക്സോ കോടതികൾ തുടങ്ങി സബോർഡിനേറ്റ് ജുഡീഷ്യറിയിൽ വരുന്ന ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിലെ ഏക ഡിപ്പാർട്ട്മെന്റൽ സംഘടനയാണ് KCJSO .
ഈ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചിട്ട് അര നൂറ്റാണ്ടിനു ശേഷമാണ് ആദ്യമായാണ് ജില്ലാ സെക്രട്ടറി സ്ഥാനമടക്കമുള്ള പ്രധാന പദവികളിലേക്ക് വനിതാ നേതാക്കൾ തിരഞ്ഞെടുക്കപ്പെടുന്നത് .
ജില്ലാ സെക്രട്ടറി ഷൈമി.പി , ജില്ലാ ട്രെഷറർ രുബിന എസ്.കെ , 2 ജില്ലാ വൈസ് പ്രസിഡന്റ്മാരിൽ ഒരാൾ സബിത പി വി യും , 2 ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ സഫൂറ പി എം വി യും ആണ് .ജില്ലാ പ്രസിഡന്റ് ആയി അജേഷ് എസ് പിള്ളയും മറ്റ് ഉപ ഭാരവാഹികളായി മഹേഷ് എൻ ആർ , രഘുനാഥ് എൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു .
