
എം കെ പ്രേംനാഥ് പൊതു പ്രവർത്തകർ മാതൃകയാക്കേണ്ട രാഷ്ട്രീയ വ്യക്തിത്വം സി കെ നാണു.പൊതുജീവിതത്തിൽ സംശുദ്ധിയും സൗഹൃദവും സ്നേഹവും പുലർത്തിയ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു അഡ്വ: എം കെ പ്രേംനാഥ് എന്ന് മുൻ മന്ത്രി സി കെ നാണു പറഞ്ഞു.
അധികാരമുള്ളപ്പോയും ഇല്ലാത്തപ്പോയും ആദർശ രാഷ്ട്രീയം മുറുകെ പിടിച്ചതികഞ്ഞ സോഷ്യലിസ്റ്റ് ആയിരുന്നു പ്രേംനാഥ് വടകര ടൗൺ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു സി പി എം സംസ്ഥാന കമ്മറ്റി അംഗം പി മോഹനൻ, സി പി ഐ നേതാവ് സത്യൻ മൊകോരി ,സി കെ പത്മനാഭൻ ,മുനീർ എരവത്ത്, മുക്കം മുഹമ്മദ്, വി കുഞ്ഞാലി, മനയത്ത് ചന്ദ്രൻ ,ഇ പി ദാമോധരൻ, സലിം മടവൂർ, പി കെ പ്രവീൺ, അഡ്വ: ഇ രവീന്ദ്രനാഥ്, എൻ സി മോയിൻകുട്ടി, എന്നിവർ പ്രസംഗിച്ചു പി പി രാജൻ സ്വാഗതവും, കെ കെ കൃഷ്ണൻ നന്ദിയും പറഞ്ഞു.
