
ജലജീവൻ പദ്ധതിക്ക് വേണ്ടി ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ വെട്ടി പൊളിച്ച റോഡുകൾ ഉടൻ പൂർവ്വ സ്ഥിതിയിലാക്കുക വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയറെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ജനകീയ മുന്നണി ജനപ്രതിനിധികളാണ്. വടകര വാട്ടർ അതോറിറ്റി ഓഫീസിൽ എത്തി AE യെ ഉപരോധിച്ചത്മാസങ്ങൾക്കു മുന്നേ ഇതേ ആവശ്യം ഉന്നയിച്ച് ജന പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ AEയെ ഉപരോധിച്ചിരുന്നുതുടർന്ന് 32 റോഡുകൾ റിപ്പയർ ചെയ്തിരുന്നു,
രണ്ടു വർഷത്തിന് മേലെയായി ഒഞ്ചിയം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജല ജീവൻ പദ്ധതിക്കായി റോഡുകൾ വെട്ടി പൊളിച്ചിട്ട് ഗതാഗത യോഗ്യമല്ലാതായി മാറിയിരിക്കുന്നത്ഇപ്പോൾ കാൽനടയാത്ര പോലും ഇവിടെ ദുഷ്കരമായിരിക്കുകയാണ്ഇതേ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വീണ്ടും ഉപരോധസമരത്തിൽഏർപ്പെട്ടത്.
