
ജി.എസ്.ടി സമ്പാദ്യ ഉത്സവത്തിന് നാളെ തുടക്കമാകുമെന്നും പുതിയ ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ അതിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മധ്യവർഗം, യുവാക്കൾ, കർഷകർ ഉൾപ്പെടെ എല്ലാവർക്കും ജി എസ് ടി യിലെ പുതിയ സ്ലാബ് പ്രയോജനപ്പെടും. രാജ്യത്തിന്റെ വളർച്ചക്ക് ഊർജം നൽകുന്ന മാറ്റങ്ങളാണ് പുതുതായി കൊണ്ടുവന്നിട്ടുള്ളത്. ഈ പരിഷ്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുണ്ടായിരുന്ന പലവിധ നികുതികൾ ഏകീകരിക്കാൻ ജി.എസ്.ടിക്ക് സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.നാളെ മുതൽ 5% 18% എന്നിങ്ങനെയാണ് ജി എസ് ടി നിരക്കുകൾ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തുന്നത്.
ഇതിൽ 99% സാധനങ്ങളും 5% നിരക്കിൽ വരുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ആദായ നികുതിയിലും വലിയ പ്രതിഫലനങ്ങൾ ഉണ്ടാക്കും. നവരാത്രി ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാൻ ആരംഭിച്ചത്.
