
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയ സമ്മേളനം കേളു ഏട്ടൻ പി പി ശങ്കരൻ സ്മാരകത്തിലെ എം നാരായണി നഗറിൽ സംസ്ഥാന ജോ. സെക്രട്ടറി പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
എ പി പ്രജിത താൽകാലിക അധ്യക്ഷയായി. കെ പി ബിന്ദു, എ പി പ്രജിത, എം ജയപ്രഭ, സഫിയ മലയിൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എ പി പ്രജിത പതാക ഉയർത്തി.
കെ വി റീന അനുശോചന പ്രമേയവും, കെ കെ ബിജുള രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഇ കെ സുബിന, എ കെ അഗന്യ, ടി മൃദുല, എം ഗ്രീഷ്മ എന്നിവർ ചേർന്ന് സ്വാഗത ഗാനം ആലപിച്ചു.
അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ, സംസ്ഥാന കമ്മിറ്റി അംഗം കെ വി ലേഖ, പി രജനി, പി എം ലീന, എം എം സജിന തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ടി പി ഗോപാലൻ സ്വാഗതം പറഞ്ഞു.
