
കൈവേലി : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകിയ വീട് ഉത്സവാന്തരീക്ഷത്തിൽ കുടംബത്തിന് കൈമാറി.
കുറ്റ്യാടി എം എൽ എ കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ വീട് തുറന്ന് കൊടുത്തു.ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന സ്നേഹഭവനം പദ്ധതിയുടെ ഭാഗമായിട്ടാണ് കൈവേലി താവുള്ള കൊല്ലിയിൽ വീട് നിർമ്മിച്ചത്.
സ്കൗട്ട് ആൻ്റ് ഗൈഡ് സംസ്ഥാന സെക്രട്ടറി എൻ.കെ പ്രഭാകരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കാട്ടാളി അധ്യക്ഷത വഹിച്ചു. ബാൻ്റ് സംഘത്തിൻ്റെ അകമ്പടിയോടെയാണ് അതിഥികളെ സ്വീകരിച്ചത്.
വാർഡ് മെമ്പർ ഷീജ ടി.കെ, കുന്നുമ്മൽഎ. ഇ ഒ രത്നവല്ലി ടീച്ചർ, സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ പ്രസിഡൻ്റ് പി.പി കുഞ്ഞമ്മദ് മാസ്റ്റർ, പി.എം സജിത്ത്, ആർഎൻഎം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീജിത്ത് കെ.കെ, മുൻ എ ഇ ഒ ബിന്ദു ടീച്ചർ, എച്ച് എം ഫോറം കൺവീനർ പ്രകാശൻ മാസ്റ്റർ,
എൻ.കെ സുരേഷ് മാസ്റ്റർ, സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ സെക്രട്ടറി എ.പി അസ്ലം, കുഞ്ഞമ്മദ് പി.പി. റിയാസ് എ.എഫ്, റോവർ സ്കൗട്ട് ജില്ലാ കമ്മീഷണർ ശ്രീകാന്ത്, സബീലു റഹിമാൻ, പ്രവീൺ കുമാർ പുറമേരി , വിനീഷ് നടക്കു താഴ, സതീശൻ വി.കെ , നിജിഷ എൻ കെ , സീമ , രജിത്ത് താവുള്ളകൊല്ലി, ഖാലിദ് വി.എം, മുഹമ്മദ് ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.
