
മേപ്പയിൽ കല്ലുനിര പറമ്പത്ത് പ്രദീപൻ, ഒഡീസ സ്വദേശി അജിത് പാനി എന്നിവരെയാണ് വടകര പോലീസ് മേപ്പയിൽ പ്രദീപന്റെ വീട്ടിൽ വച്ച് പിടികൂടിയത്. പ്രദീപന്റെ ഭാര്യാ സഹോദരനാണ് ഒഡീഷ സ്വദേശി അജിത് പാനി. ഒഡിഷയിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ ഇ ബൈജു ഐ പി എസ് ന്റെ നിർദേശ പ്രകാരം ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി ഡാന്‍സാഫ് ടീമും വടകര പോലീസും എൻ ഡി പി എസ് പ്രതികളെ നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായാണ് ഇവരെ സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചത്. പ്രദീപൻ നിലവിൽ 2 എൻ ഡി പി എസ് കേസിൽ പ്രതിയാണ്.
