ആറ് പതിറ്റാണ്ടുകാലമായി സംഗീത മേഖലയിൽ നിറഞ്ഞുനിൽക്കുന്ന ഉത്തര കേരളത്തിലെ കർണ്ണാടക സംഗീതജ്ഞരിൽ ശ്രദ്ധേയനായ യു ജയൻ മാസ്റ്റർക്ക് കേന്ദ്ര ആസൂ ത്രണമന്ത്രാലയത്തിൻറെ കീഴിലുള്ള ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്ക്കാരം. ലഭിച്ചു, തിരുവനന്തപുരത്ത് കവടിയാർസദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.എ സ്.എസ്. ദേശീയ അദ്ധ്യക്ഷൻ ബി.എസ്. ബാലചന്ദ്രൻ അവാർഡ് സമ്മാനിച്ചു .ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്ക് എന്ന സം ഗിത വിദ്യാലയത്തിൻ്റെ സ്ഥാപകനായ ജയൻ മാസ്റ്റർക്ക് മടപ്പള്ളി, ലോകനാർകാവ്, മാഹി പുന്നോൽ, കണ്ണൂക്കര, എന്നിവിടങ്ങളിൽ സംഗിത പഠന ശാഖകളുണ്ട്.
നാല് തലമുറകൾക്ക് സംഗീത മധുരം പകർന്നേകിയ ഗുരുനാഥനാണ് ഈ72 കാരൻ. പത്താം വയസ്സിൽ നാരായണ സ്വാമിയിൽ നിന്നും സംഗീതത്തിൽ ഹരിശ്രീ കു റിച്ച അദ്ദേഹം വിഖ്യാത സംഗീതജ്ഞൻ തലശ്ശേരി ബാലൻ മാസ്റ്റരുടെ ശിക്ഷണത്തിൽ ഉപരിപഠനം പൂർത്തിയാക്കി.കല്ലാമല യു.പി. സ്കൂൾ, ഒഞ്ചിയം പ്രൈമറി സകൂൾ എന്നിവിടങ്ങളിൽ സംഗിതാദ്ധ്യാപകനായി ജോലി ചെയ്തു.
2009 ൽ സർവ്വീസിൽ നിന്ന് വിരമിച്ചതിന് ശേഷം മു ഴുവൻ സമയവും സംഗീതസപര്യയിൽ മുഴുകി. നൂറുക ണക്കിന് കച്ചേരികൾ കേരളത്തിലുടനീളം നടത്തി. ആ ത്മമിത്രം സംഗിതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനൊടൊ പ്പം നടത്താറുള്ള കച്ചേരികൾ ഏറെ ജനപ്രീതി നേടി.അ ഞ്ഞൂറിലേറെ ഗാനങ്ങൾക്ക് ഈണം പകർന്ന് റെക്കോർഡ് ചെയ്യപ്പെട്ടു. ഇതിൽ നൂറോളം ഗാനങ്ങൾ ആലപിച്ചത് ഭാവഗായകൻ പി.ജയചന്ദ്രനാണ്. 1992 ൽ പുറത്തിറക്കിയ ലോകനാർകാവിലമ്മയുടെ സംഗിത കാസറ്റാണ് ആദ്യ സംരംഭം. പിന്നണി ഗായകരായ പി ലീല. മധുബാലകൃഷ്ണൻ, സുജാത, കാഞ്ഞങ്ങാട് രാമചന്ദ്രൻ, സുദീപ് കുമാർ,ഗണേഷ് സുന്ദം, സതീഷ് ബാബു, ചെങ്ങന്നൂർ ശ്രീകുമാർ, രാധാക്യ ഷ്ണൻ സിന്ധു പ്രേംകുമാർ തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചത്. ആത്മീയാനുഭൂതിയുണർത്തുന്ന ഗാനങ്ങൾക്ക് പുറമെ,നൂറോളം ലളിതഗാനങ്ങളും ചിട്ടപ്പെടുത്തി. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, കുഞ്ഞിരാമൻ മേമുണ്ട ‘നളിനാക്ഷൻ കണ്ണുക്കര.മുകുന്ദൻ മടപ്പള്ളി തുടങ്ങിയ പ്രശസ്ത കവികളുടെ വരികൾക്ക് ഈണം പകർന്നു സംഗീത സപര്യയുടെ അമ്പതാണ്ട് പൂർത്തിയാക്കിയ വേളയിൽ 50 ശിഷ്യർക്കൊപ്പം മൂകാംബികയിൽ നടത്തിയ 24 മണി ക്കൂർ നീണ്ട സംഗീതസമർപ്പണം ശ്രദ്ധേയമായി ഒട്ടേറെ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഏറ്റവുമൊടുവിൽ വടകരയിൽ വെച്ച് ശിഷ്യരും, പൗരാവലിയും നൽകിയ ആദര ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ബഹുമതി ഫലകം സമ്മാനിച്ചത്.ഭാര്യ: ശോഭമക്കൾ: ജപജയൻ വയലിനിസ്റ്റ് ല ജയൻ (ഗായിക).

