
വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതി മരിച്ചു. വടകര താഴെ അങ്ങാടിയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരി കൈനാട്ടി സ്വദേശിനി ചാലിയോട്ട് വിജിനയാണ് മരിച്ചത്.
വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം. സ്കൂട്ടറിലെ പിൻ സീറ്റിൽ യാത്ര ചെയ്യുകയായിരുന്നു വിജിന.ഉടനെ വടകര ജില്ലാ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
