
ന്യൂ മാഹി ഇരട്ടക്കൊലക്കേസ്,വിധി വന്നതോടെ മാഹിയിൽ വൻ പോലീസ് സന്നാഹം.മാഹി വഴി കടന്നു പോകുന്ന വാഹനങ്ങൾ പരിശോധനയും നടത്തുന്നു.മാഹി, ന്യൂ മാഹി, ചെറുക്കല്ലായി,ചാലക്കര എന്നിവടങ്ങളിലായാണ് പരിശോധന ഓരോ ദിക്കിലും പോലീസ് കാവൽ ഉണ്ട്.മാഹി ബസിലിക്ക തിരുനാൾ മഹോത്സവത്തിനോടനുബന്ധിച്ചുള്ള സുരക്ഷ കൂടി ആണെന്ന് ഡിയൂട്ടിയിൽ ഉള്ള പോലീസ് പറഞ്ഞു. ന്യൂ മാഹി ഇരട്ടക്കൊല കേസ് എല്ലാ പ്രതികളെയും വെറുതെവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്.
പള്ളൂരിലെ ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 16 പ്രതികളെയും വെറുതെ വിട്ടത്. 2010 മെയ്28നാണ് കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകങ്ങൾ നടന്നത്. കേസിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടിസുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരും പ്രതികളാണ്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
