
ഊരാളുങ്കൽ സൊസൈറ്റിയുടെ തോട്ടുമുക്കം ക്രഷർ യൂണിറ്റിന് സർക്കാരിന്റെ പരിസ്ഥിതിസംരക്ഷണ അവാർഡ് സമ്മാനിച്ചു.
പരിസ്ഥിതിസംരക്ഷണത്തിലും മലിനീകരണനിയന്ത്രണപ്രവർത്തനങ്ങളിലും ഏറ്റവും മികവു കൈവരിച്ചതിനുള്ള മലിനീകരണനിയന്ത്രണബോർഡിന്റെ അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സ്റ്റോൺ ക്രഷർ യൂണിറ്റിന് സമ്മാനിച്ചു.
കോഴിക്കോട് തോട്ടുമുക്കം കൊടിയത്തൂർ പുതിയനിടത്തുള്ള യൂണിറ്റാണ് സ്റ്റോൺ ക്രഷർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്.എംഎൽഎ റോജി എം. ജോൺ, പരിസ്ഥിതി വകുപ്പ് സെക്രട്ടറി സീറാം സാംബശിവറാവു എന്നിവരിൽനിന്ന് ഫിനാൻസ് ആൻഡ് യൂണിറ്റ്സ് സെപ്യൂട്ടി ജിഎം ജിനേഷ് കെ. പി., സൈറ്റ് ലീഡർ ഷാജിത് പി. കെ., യുണിറ്റ്സ് മാനേജർ ഗോകുൽ രാജ്, എൻവയറൻമെൻ്റ് മാനേജർ രാജേഷ് ബി. എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
സംസ്ഥാന മലിനീകരണനിയന്ത്രണബോർഡ് ചെയർപേഴ്സൺ ശ്രീകല എസ്. സന്നിഹിതയായി.മലിനീകരണനിയന്ത്രണബോർഡിന്റെ സുവർണ്ണജൂബിലി ആഘോഷമായി എറണാകുളത്തു നടന്ന ‘ഓറ 2കെ25’ (AURA 2K25 – 50 Years of Environmental Stewardship) അന്താരാഷ്ട്രപരിസ്ഥിതികോൺകേവിന്റെ ഉദ്ഘാടനവേദിയിലാണ് അവാർഡ് സമ്മാനിച്ചത്. വ്യവസായമന്ത്രി പി. രാജീവിൻ്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബെന്നി ബെഹനാൻ എംപിയും ഉദ്യോഗസ്ഥരും സംബന്ധിച്ചു.
