
ഗാന്ധിഫെസ്റ്റിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ ക്വിസ്, പ്രസംഗമത്സരങ്ങൾ സമാപിച്ചു. യുപി വിഭാഗം ക്വിസ് മത്സരത്തിൽ 17 മേഖലകളിൽ നിന്നായി 30 വിദ്യാർത്ഥികൾ പങ്കെടുത്തു.
വട്ടോളി സംസ്കൃതം ഹൈസ്്കൂളിലെ വൈഗ ലക്ഷ്മി ഒന്നാം സ്ഥാനവും എടച്ചേരി നോർത്ത് യുപി സ്കൂളിലെ എംഎൻ അലൻ രണ്ടാം സ്ഥാനവും കെ.പി.രോഹിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരവിജയികൾ: ഒന്ന്- സൂര്യശ്രീ, ഭഗത് തെക്കേടത്ത് ( മേമുണ്ട ഹൈസ്കൂൾ ), രണ്ട്- ബിഎസ് നിയോണ, ആർ.ജി.ഐറിൻ ( കൊയിലാണ്ടി ഗവ വൊക്കേഷണൽ എച്ച്എസ്എസ്), മൂന്ന്- പി.പി. കാർത്തിക്, പി.പി. പൃഥ്വിക്ക് ( ചോറോട് ജിഎച്ച്എസ്എസ്). പൊതുജനങ്ങൾക്കായുള്ള പ്രസംഗ മത്സരം: ഒന്ന് എം.ടി.കെ.സൗമ്യ, രണ്ട്- കെ.ടി.ദിൽജിത്ത്,
മൂന്ന്- പി.ശ്രീജിത്ത്.വിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഒക്ടോബർ മൂന്നിന് 3 മണിക്ക് നടക്കുന്ന ഗാന്ധി ഫെസ്റ്റ് ഉദ്ഘാടന വേദിയിൽ സമ്മാനിക്കും. മത്സരങ്ങൾക്ക് ടി.രാധാകൃഷ്ണൻ , പ്രശാന്തി പറമ്പത്ത് , എം സി പ്രമോദ് , ജീവേഷ് , രമേഷ് രഞ്ജനം , നിഷ , പി.കെ. രാമചന്ദ്രൻ , എം.ജനാർദ്ദനൻ എന്നിവർനേതൃത്വംനല്കി.
