
സ്കൗട്ട് ഗൈഡ് വടകര ജില്ല അസോസിയേഷൻ സ്കൗടേർസ് ഗൈഡേർസ് കോൺഫറൻസ് പി ഗീത ഡി ഇ ഒ വടകര ഉത്ഘാടനം ചെയ്തു.വടകര ജില്ലാ സ്കൗടേർസ് ഗൈഡേർസ് കോൺഫറൻസ് സംഘടിപ്പിച്ചു.
ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വടകര ജില്ലാ അസോസിയേഷൻ സ്കൗടേർസ് ഗൈഡേർസ് കോൺഫറൻസ് വടകര ഡി ഇ ഒ ഗീത പി ഉത്ഘാടനം ചെയ്തു.യുണിറ്റുകളിൽ സ്കൗട്ടിങ് പ്രവർത്തനങ്ങൾ സജീവമാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
വടകര ഗ്രീൻപാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാലചന്ദ്രൻ പാറച്ചോട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.നേരിടുന്ന വെല്ലുവിളികളെ മറികടന്നുകൊണ്ട് യൂണിറ്റ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. ലോങ്ങ് ഡെക്കറേഷൻ അവാർഡ് നേടിയ ശ്രീജിത്ത് എം എസ്, പ്രവീൺ പി, എ പി അസ്ലം ഇവർക്കുള്ള ഉപഹാരവും അദ്ദേഹം നൽകി ഡി സി സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു.
പി പി കുഞ്ഞമ്മദ് സി കെ എൻ അനുസ്മരണ പ്രഭാഷണം നടത്തി, എൻഡോമെന്റ് നേടിയ നിയോൺ നേഹത്തിന് പുരസ്കാരം കൈമാറി.എ എസ് സി രാമചന്ദ്രൻ എം റിപ്പോർട്ട് ബുക്ക് പ്രകാശനം ചെയ്തു.എ പി അസ്ലം റിപ്പോർട്ട് അവതരിപ്പിച്ചു.എ എസ് സി ഫൈസൽ സി കെ, ഡിസി ജിഷ കെ കെ സാനിറ്റേഷൻ പ്രമോഷൻ സർട്ടിഫിക്കറ്റ്.
