
പ്രമുഖ സോഷ്യലിസ്റ്റ് എം.കെ.പ്രേംനാഥിന്റെ രണ്ടാം ചരമവാർഷികവും ലളിതം സെപ്തംമ്പർ 29 ന് 4 മണിക്ക് വടകര ടൗൺഹാളിൽ നടക്കും.മുൻ എം എൽ.എയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു എം.കെ.പ്രേംനാഥിന്റെ രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും – ലളിതം സെപ്തംമ്പർ 29 ന് 4 മണിക്ക് വടകര ടൗൺഹാളിൽ നടക്കും.
സമ്മേളനം ആർ.ജെ.ഡി.സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാർ ഉത്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്കരന്റെ അധ്യക്ഷതയിൽ നടക്കുന്നസമ്മേളനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി എം. മെഹബൂബ്, സത്യൻ മോകേരി, കെ. പ്രവീൺ കുമാർ , പാറക്കൽ അബ്ദുള്ള, സി.കെ.നാണു, സി.കെ. പത്മനാഭൻ ,മുക്കം മുഹമ്മദ്, എൻ.വേണു , വി.കുഞ്ഞാലി, മനയത്ത് ചന്ദ്രൻ , ഇ.പി. ദാമോദരൻ മാസ്റ്റർ, സലിം മടവൂർ , അഡ്വ. ഇ.രവീന്ദ്രനാഥ്, എൻ.സി. മോയിൻ കുട്ടി എന്നിവർ സംസാരിക്കും. അന്ന് കാലത്ത് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ഫോട്ടോ വെച്ച് പുഷ്പാർച്ചനയും പ്രഭാതഭേരിയും നടക്കുo.
