
ഗാന്ധിഫെസ്റ്റ്; ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിഒക്ടോബർ മൂന്ന്, നാല്, അഞ്ച് തിയ്യതികളിൽ വടകര ടൗൺഹാളിൽ നടക്കുന്ന ഗാന്ധി ഫെസ്റ്റിൽ പ്രതിനിധികളാകുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
100 രൂപയാണ് ഫീസ്. കൂടാതെ നേരിട്ടും രജിസ്റ്റർ ചെയ്യാം. വടകര ടൗൺഹാളിനു മുൻവശം ഓറഞ്ച് ഹാളിൽ പ്രവർത്തിക്കുന്ന സ്വാഗത സംഘം ഓഫീസിലും ഒക്ടോബർ നാലിന് ടൗൺഹാളിലെ കൗണ്ടറിലും രജിസ്റ്റർ ചെയ്യാം. പഠനാർഹമായ സെഷനുകളായതിനാൽ പ്രതിനിധികൾ മുഴുവൻ സമയവും പങ്കെടുക്കുന്നതിന് സന്നദ്ധരാകണമെന്ന് സംഘാടക സമിതി അറിയിച്ചു.
പ്രതിനിധികൾക്ക് ഗാന്ധി പുസ്തകമടങ്ങിയ ആകർഷകമായ കിറ്റ് നല്കും. പ്രതിനിധികൾക്കുള്ള ഭക്ഷണം ഫെസ്റ്റിൽ ഒരുക്കും.വിവരങ്ങൾക്കും ലിങ്കിനും 9495147440 (അഡ്വ.വിനോദ് പയ്യട), 8838181255 (പി.കെ.രാമചന്ദ്രൻ) എന്നീ നമ്പറിൽ ബന്ധപ്പെടണം.
