
വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തി 29 മുതൽ ആരംഭിക്കുംടെൻഡർ നടപടികൾ പൂർത്തിയാക്കി,
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി കരാർ വെച്ച വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവർത്തി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ അതിരായ അക്ലോത്ത്നടയിൽ നിന്നും ആരംഭിക്കും. 12 മീറ്റർ വീതിയിലാണ് റോഡ് വികസന പ്രവർത്തനം നടത്തുക. റോഡ് വികസനത്തിനായി ഭൂമി വിട്ടു നൽകുന്ന ഭൂവുടമകൾക്ക്, മാനദണ്ഡങ്ങൾക്ക് വിധേയമായി മതിലുകളും ജീവനോപാധികളും പുനർനിർമിച്ച് നൽകുന്ന പ്രവൃത്തിയാണ് ആദ്യം നടപ്പിലാക്കുക.
തുടർന്ന് കൾവേർട്ടുകൾ ഡ്രൈനേജുകൾ എന്നിവയും,കെഎസ്ഇബി ,വാട്ടർ അതോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവർത്തികളും നടക്കും. ജലജീവൻ മിഷൻ പദ്ധതി സംബന്ധിച്ച യോഗത്തിന് ശേഷം,വടകര റസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് പദ്ധതി പുരോഗമി പുരോഗതി സംബന്ധിച്ച് കാര്യങ്ങൾ അവലോകനം ചെയ്തത്.
പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ സമയക്രമം നിശ്ചയിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു. നിലവിലെ റോഡിലെ തകരാറുകൾ പരിഹരിക്കാനും തീരുമാനിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള ,ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.അബ്ദുൽ ഹമീദ്,പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്വി കെ ജ്യോതിലക്ഷ്മി,കെ ആർ എഫ് ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ,റോഡ് വികസന സമിതിപ്രതിനിധി കെ എം ബാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
