
മണിമല നാളികേര പാർക്കിൽ ഈ വർഷം വ്യവസായങ്ങളെ ക്ഷണിക്കുംമണിമല നാളികേര പാർക്ക് സ്ഥലം സന്ദർശിച്ചു.
കുറ്റ്യാടി പഞ്ചായത്തിൽ വച്ച് നടന്ന അവലോകന യോഗത്തിന് ശേഷമാണ് കെഎസ്ഐഡിസി ഉദ്യോഗസ്ഥരുടെയും , യുഎൽസിസി എസ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്ഥലം സന്ദർശിച്ചത് . മഴ കാരണം ഉള്ള പ്രയാസങ്ങൾ ഉണ്ടെങ്കിലും പ്രവർത്തി നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്
.ഇക്കഴിഞ്ഞയാഴ്ച നിയമസഭയിലും മണിമല നാളികേര പാർക്ക് സംബന്ധിച്ച ചോദ്യം ഉന്നയിച്ചിരുന്നു . ഈ വർഷം തന്നെ മണിമല നാളികേര പാർക്കിൽ വ്യവസായങ്ങളെ ക്ഷണിച്ച് സർക്കാർ ചരിത്രം സൃഷ്ടിക്കും . കുറ്റ്യാടി പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാലാമണി തായണ വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം കുമാരൻ മാസ്റ്റർ ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു .
കുറ്റ്യാടി മണിമലയിലെ നാളികേര പാർക്ക് പാർക്ക് വികസന പ്രവർത്തനത്തിന്റെ ആദ്യഘട്ടമായി ,അഞ്ചേക്കറിൽ നിന്നിരുന്ന മരങ്ങളുടെ വാല്യുവേഷൻ പൂർത്തിയാക്കുകയും മരം വിൽക്കുന്നതിനുള്ള ടെൻഡർ നടപടി പൂർത്തീകരിക്കുകയും കരാർ പ്രാബല്യത്തിൽ വരികയും പ്രവർത്തി അന്തിമഘട്ടത്തിൽ എത്തി നിൽക്കുകയും ആണെന്ന് ബഹു വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് നിയമസഭയിൽ എന്റെ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു .
പാർക്ക് വികസനത്തിന്റെ അടുത്തഘട്ടമായി തുടർന്നുള്ള പത്തേക്കറിൽ നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിന് മരങ്ങളുടെ വാല്യുവേഷൻ നടപടികൾ ആരംഭിച്ചു. 2025 ഡിസംബർ മാസം നാളികേര പാർക്ക് വ്യവസായങ്ങൾക്ക് തുറക്കുക തുറന്നു കൊടുക്കണമെന്ന് ലക്ഷ്യത്തോടെയാണ് പ്രവർത്തികൾ പുരോഗമിക്കുന്നത് എന്ന്
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ എന്റെ ചോദ്യത്തിന് മറുപടി നൽകി. സംരംഭകർക്ക് വെള്ളത്തിനായി സൈറ്റിൽ കിണർ ലഭ്യമാണ്.മതിൽ, എൻട്രൻസ് ഗേറ്റ്മ മറ്റു നിർമ്മാണങ്ങൾ എന്നിവയുടെ 73.6 1 ലക്ഷം രൂപയുടെ പ്രവർത്തികൾ പൂർത്തിയായി . റബ്ബർ ബോർഡിന്റെയും, സോഷ്യൽ ഫോറസ്ട്രിയുടെയും, മൂല്യനിർണയവും, അനുമതിയും ,അടിസ്ഥാനമാക്കി ആദ്യ അഞ്ചേക്കറിലെ മരം വെട്ട് പ്രവർത്തി പൂർത്തീകരണ പാതയിലാണ് .
16,08,188 രൂപയുടെ വൈദ്യുതി സൗകര്യം ലഭ്യമാക്കുന്ന 160 kva ട്രാൻസ്ഫോമർ സ്ഥാപിക്കൽ പ്രവൃത്തി പൂർത്തിയാക്കി . ഒരു കോടി രൂപയുടെ പരിസരസൗകര്യങ്ങൾ, റോഡ് ലാൻഡ് ഡെവലപ്മെന്റ് പ്രവർത്തികൾ എന്നിവ ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.നാളികേര പാർക്കിൽ വ്യവസായങ്ങൾ തുടങ്ങാനായി സംരംഭകർ പാർക്ക് സന്ദർശിക്കുകയും ഭൂമി കണ്ടു ബോധ്യപ്പെടുകയും വേണം.
തുടർന്ന് ഫോറം എ പൂരിപ്പിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് അപേക്ഷ 11,800 രൂപ, മറ്റ് അനുബന്ധ രേഖകൾ എന്നിവ സമർപ്പിക്കേണ്ടതാണ് . അപേക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം കെഎസ്ഐഡിസി ലാൻഡ് അലോട്ട്മെന്റ് കമ്മിറ്റിയിലും, ഡിസ്ട്രിക്ട് അലോട്ട്മെന്റ് കമ്മിറ്റിയിലും പാസായി വരുന്ന പക്ഷം ഭൂമിയുടെ തുക അടച്ച് സംരംഭകന് ഭൂമി പാട്ടത്തിന് എടുക്കാവുന്നതാണ് .
