
വില്യാപ്പള്ളിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവേചനം കാണിക്കുന്നു എന്ന ആരോപണവുമായി.യു.ഡി.എഫ് അംഗങ്ങൾ ,ഭരണസമിതിയിൽ നിന്നും ഇറങ്ങിപോയി.
തൊഴിലുറപ്പ് റോഡിൽ വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ വിവേചനത്തിൽ പ്രതിക്ഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപോക്ക് നടത്തി. തൊഴിലുറപ്പ് റോഡിന് 1 കോടി 75 ലക്ഷം രൂപയിൽ വകഇരുത്തിയതിൽ 1കോടി 25ലക്ഷം രൂപയും എൽ.ഡി.എഫ് മെമ്പർമാരുടെ വാർഡുകളിലേക്ക് വകയിരുത്തിയാണ് പ്രസിഡണ്ട് രാഷ്ട്രീയ വിവേചനം കാട്ടിയതെന്ന് യു.ഡി.എഫ് മെമ്പർമാർ ആരോപിച്ചു.
പ്രസിഡണ്ടിനും, വൈസ് പ്രസിഡണ്ടിനും 4 വീതവും, എൽ .ഡി. എഫ് മെമ്പർമാർക്ക് 3 വീതം റോഡുകളും അനുവദിച്ചിsത്ത് യു.ഡി.എഫ് മെബർമാർക്ക് ഒരുറോഡാണ് വകയിരുത്തിയത്. ഇത് ഭരണസമിതിയിൽ യു.ഡി.എഫ് അംഗങ്ങൾ ഉന്നയിച്ചപ്പോൾ പ്രസിഡണ്ടിൻ്റെ മറുപടി ഫണ്ടില്ല എന്നാണെത്രെ. സാധാരണ ഫണ്ട് കുറവായാൽ സന്ദേശസ്വയംഭരണ ഭരണ സമിതിയിൽ തുല്യമായി വീതിക്കുന്ന സബ്രദായമാണ് കണ്ടുവരുന്നത്. വില്യാപള്ളിപഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നടപടി രാഷ്ട്രീയ വിവേചനമാണന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.
ഭരണസമിതിബഹിഷ്കരിച്ചതിന് ശേഷം യു.ഡി.എഫ് അംഗങ്ങൾ വില്യാപ്പളളി ടൗണിൽ പ്രതിക്ഷേധപ്രകടനവും നടത്തി. പുത്തലത്ത് ഇബ്രാഹിം,ഷറഫുദ്ദീൻ കൈതയിൽ,എം.പി. വിദ്യാധരൻ, എൻ.ബി. പ്രകാശൻമാസ്റ്റർ,വി.മുരളിമാസ്റ്റർ,ചിളുപ്പറബത്ത് മോഹനൻ,ഹാജറ എം.പി.,സുനിത താളിക്കണ്ടി,സനിയ എം.കെ. നേതൃത്വം നൽകി.
