
വടകര :വർണ്ണ ശബളമായ പരിപാടികളോടെശ്രീനാരായണ ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം നടന്നു.പരിപാടി സിനിമ നാടക രചയിതാവും സംവിധായകനുമായ ജയൻ തിരുമന ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യോഗം വടകര യൂണിയൻ സെക്രട്ടറി പി എം രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
ഗായിക ഹരിത പങ്കെടുത്തു. പി ടി എ പ്രസിഡണ്ട് കെ മനീഷ്, മദർ പി ടി എ പ്രസിഡണ്ട് വിന്നി ഉണ്ണികൃഷ്ണൻ, സ്കൂൾ പാർലമെൻ്റ് ചെയർമാൻ അഭിനവ് കൃഷ്ണ ,കലാവേദി സെക്രട്ടറി ശിവപ്രിയ രാഗേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രിൻസിപ്പാൾ ദിനേഷ് കരുവാൻകണ്ടി അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. വൈസ് പ്രിൻസിപ്പാൾ വി ദീപ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർ യു കെ ജിനീഷ നന്ദി പറഞ്ഞു.

