
തലശ്ശേരി- ക്ലബ് ഓഫ് ആർ ടി ഐ ഓർഗനൈസെഷൻ കോറോ യും ഗവണ്മെന്റ് ബ്രെണ്ണൻ കോളേജും സംയുക്തമായി നടത്തിയ ശില്പശാല കോളേജ് സെമിനാർ ഹാളിൽ വച്ചു നടത്തപ്പെട്ടു. ചടങ്ങ് സംസ്ഥാന വിവരവകാശ കമ്മീഷൻ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, എൻ എസ് എസ്, എൻ സി സി വിദ്യാർത്ഥി കളുടെ വിവരവകാശ സംശയ നിവാരണങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. മുൻ കാലങ്ങളിൽ പൊതുവായി വിവരം നൽകിയാൽ അതാത് ഓഫീസിലെ ഉദ്യോഗസ്ഥർ അതിൽ തങ്ങൾക്ക് വിഷമം നേരിടും എന്ന് ഭയന്നിരുന്നു. നേരെ മറിച്ഛ് ഇന്ന് വിവരം നൽകാതെ പോയാൽ അതിന്മേൽ ശിക്ഷയെ ഭയന്ന് ജോലി ചെയ്തു വരികയാണ്. ഉദ്യോഗത്തിലിരിക്കുമ്പോൾ തങ്ങൾ നൽകാതെ പോകുന്ന യഥാർത്ഥ വിവരം അപേക്ഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോൾ തങ്ങൾ വിരമിച്ചു കഴിഞ്ഞാൽ ഇവർ സ്വന്തം ആവശ്യങ്ങൾക്ക് അപേക്ഷ നൽകി വിവരാവകാശ പ്രവർത്തകരുടെ റോളിൽ പ്രവർത്തനം നടത്തുന്നത് കമ്മീഷന് മുമ്പിൽ വരുന്ന അപ്പീൽ അപേക്ഷ തീർപ്പ് കൽപ്പിക്കുമ്പോൾ മനസ്സിലാകുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ വാസന്തി ജെ അനുമോദന ചടങ്ങ് ഉത്ഘാടനം നടത്തിക്കൊണ്ട് കമ്മീഷന് പൊന്നാട അണിയിച്ചു സംസാരിച്ചു. കോറോ പ്രസിഡന്റ് നാരായണൻ കെ കമ്മീഷന് മെമെന്റോ നൽകി ആദരിച്ചു. മുൻ വിവരാവകാശ കമ്മീഷണർ ഡോക്ടർ എ. അബ്ദുൽ ഹകീം അവർകൾ കോറോ ക്ക് അയച്ച അനുമോദന കത്ത് സദസ്സിൽ വായിച്ചു.
തലശ്ശേരി താലൂക്ക് തഹസിൽദാർ വിജേഷ്. എം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഇന്റലിജിൻസ് സുകേഷ് വണ്ടിചാലിൽ, കോളേജ് പ്രധിനിധികളായ ഡോക്ടർ വിനോദൻ നാവത്ത്, ബിന്ദു കെ, മാണി പി പി, സുസ്സ്ക്കി എ, കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് ജി എസ്, കോറോ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഭാസ്കരൻ കെ എന്നിവർ പ്രസംഗിച്ചു. കോറോ അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് പ്രസിഡന്റ് നാരായണൻ അധ്യക്ഷം വഹിച്ചു. എൻ എസ് എസ് വോളണ്ടിയർ റിസ ശംസുദ്ധീൻ നന്ദി പറഞ്ഞു

