
തലശ്ശേരി :
കെ പി എസ് ടി എ മാറ്റൊലി പൊതുവിദ്യാസ പരിവർത്തന സന്ദേശ യാത്രക്ക് തലശ്ശേരിയിൽ സ്വീകരണം നടത്തി. പഴയ ബസ്റ്റാൻ്റിൽ നടത്തിയ സ്വീകരണ പരിപാടി എ ഐ സി സി അംഗം വി എ നാരായൺ ഉദ്ഘാടനം ചെയ്തു.
തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം പി അവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.
എം കെ അരുണ, പി പി ഹരിലാൽ, ദിനേശൻ പച്ചോൾ, സി വി എ ജലീൽ, ദീപക് തയ്യിൽ, ടി ഷീബ, കെ രാജേഷ്, കെ റസാഖ് ‘ കെ രമേശൻ, ഹരിദാസ് മൊകേരി, പി വി വത്സലൻ, കെ സുനിൽ കുമാർ, ഡോ ശശിധരൻ കുനിയിൽ, യു കെ ബാലചന്ദ്രൻ ആശംസകൾ നേർന്നു. ജാഥാ മാനേജർ – പി കെ അരവിന്ദൻ, അനിൽ വട്ടപ്പാറ , വി സുനിൽ കുമാർ, സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ കെ അബ്ദുൾ മജീദ് മറുപടി പ്രസംഗം നടത്തി. കെ പി രാമചന്രൻ സ്വാഗതവും കെ സുധീർ കുമാർ നന്ദിയും പറഞ്ഞു.
