
അന്തരിച്ച ULCCS ചെയർമാൻ രമേശൻ പാലേരിയുടെ ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. കുറച്ചു നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് ടൗൺ ഹോളിലും, വൈകിട്ട് 6:30-ഓടെ വടകര ടൗൺ ഹോളിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് രാത്രി 8:30-ന് യു.എൽ.സി.സി.എസ് (ULCCS) ആസ്ഥാനത്ത് പൊതുദർശനത്തിന് എത്തിക്കും. നാളെ (ജൂലൈ 29) രാവിലെ 11 മണിക്ക് നാദാപുരം റോഡിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക.”
