
ബാർജ് മോഷണം: ഒരാൾ അറസ്റ്റിൽ വടകര: വടകര- മാഹി കനാലിൻ്റെ പ്രവൃത്തിക്കായി കല്ലേരിയിലെ വർക്ക് സൈറ്റിൽ സൂക്ഷിച്ച ബാർജ് മോഷ്ടിച്ച് വില്പന നടത്തിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ.
ആന്ധ്ര തുക്കലര കൃഷ്ണ മൊഴി വിട്ടുവിൽ ഭണ്ഡാരി രാജുവിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. കനാൽ പ്രവൃത്തിയുടെ കരാറുകാരൻ കൊച്ചി പാലാരിവട്ടം സ്വദേശി ജി ബാലകൃഷ്ണൻ നായർ നൽകിയ പരാതിയിലാണ് അറസ്റ്റ്. പരാതിയിൽ കൂട്ടു പ്രതികളായ മൂന്ന് പേരെ കൂടി ഇനിയും പിടി കൂടാനുണ്ട്.
അറസ്റ്റിലായ പ്രതി കരാറുകാരൻ്റെ ഉടമസ്ഥതയിലുള്ള എസ്കവേറ്ററിൻ്റെ മുൻ ഓപ്പറേറ്ററാണ്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക് റിമാൻഡ് ചെയ്തു.
