
വടകര വില്യാപ്പള്ളിയിൽ നിന്നും കാണാതായ രണ്ട് ഇതര സംസ്ഥാന സ്വദേശികളായ പെൺകുട്ടികളെ വടകര പോലീസിന്റെ സംയോജിതമായ ഇടപെടലുകളിലൂടെ കണ്ടെത്തി.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കാശ്മീരിൽ കണ്ടെത്തുകയും ഇന്ന് രാവിലെയോടെ വടകരയിൽ തിരിച്ചെത്തിക്കുകയുമായിരുന്നു.. സംഭവത്തിൽ ദുരൂഹത ഇല്ലെന്നും സോഷ്യൽ മീഡിയയിലെ പരിചയം വെച്ച് കാശ്മീരിൽ പോയതാണെന്നും പോലീസ് പറഞ്ഞുപെൺകുട്ടികളെ ജമ്മു കാശ്മീരിൽ നിന്നാണ് കണ്ടെത്തിയത് .
പശ്ചിമ ബംഗാൾ സ്വദേശിയുടെ 12വയസുള്ള മകളും ഭാര്യബന്ധുവിൻ്റെ 16 വയസുള്ള കുട്ടികളെയാണ് കാണാതായത്.കാശ്മീർ റെയിൽവേ സ്റ്റേഷനിൽ പരിസരത്തുള്ള വ്യാപാരികൾ സംശയം തോന്നിയത് റെയിൽവേ പോലീസിനെ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ കുട്ടികളെ കേസ് അന്വേഷിക്കുന്ന എസ് ഐ ദീപ്തി , എ എസ് ഐ ഷീന എന്നിവർ ചേർന്ന് തിരികെ എത്തിക്കുകയായിരുന്നുകുട്ടികളെ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷിതാക്കൾ വടകര പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് കുട്ടികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ഡൽഹിയിലാണെന്ന് കണ്ടെത്തിയത്. ഇതോടെ വടകര പൊലീസ് സംഘം ഉടൻ തന്നെ ഡൽഹിയിലേക്ക് തിരിച്ചു.എന്നാൽ ഡൽഹിയിൽ നിന്നും കുട്ടികൾ ട്രെയിൻ മാർഗ്ഗം ജമ്മു കാശ്മീരിലേക്ക് കടക്കുകയായിരുന്നു
