
സംസ്ഥാന പരിസ്ഥിതി മലിനീകരണബോർഡിന്റെ സിൽവർ അവാർഡ് വടകര നഗരസഭ ഏറ്റുവാങ്ങി.ചെയർപേഴ്സൺ കെ പി ബിന്ദു വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ ലിവിൻ പ്രമോദ് എന്നിവർ ചേർന്ന് അവാർഡ്.ഏറ്റുവാങ്ങി
.പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ നിർമാർജന രംഗത്തും നടത്തിയ ഇടപെടൽ ആണ് അവാർഡ് വടകര നഗരസഭയെ തേടി എത്തിയത് . അങ്കമാലി അഡലക്സ് കൺവെൻഷൻ സെന്ററിൽ.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങ്ൽ ആയിരുന്നു അവാർഡ് വിതരണം . അവാർഡ് നേടാൻ സഹായകരമാവുമാറ് നടത്തിയ പ്രവർത്തനങ്ങളിൽ നഗരസഭയോടൊപ്പം നിന്ന എല്ലാവരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നതായി ചെയർപേഴ്സൺ അറിയിച്ചു
