
വോട്ട് ചോരി സിഗ്നേച്ചർ കേമ്പയിനിന്റെ വില്ല്യാപ്പളളി മണ്ഡലം തല ഉദ്ഘാടനംയൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന: സെക്രട്ടറി ബവിത്ത് മലോൽ ഉൽഘാടനം ചെയ്തു.
നമ്മുടെ രാജ്യത്തെ ജനാധിപത്യം നിലകൊള്ളുന്നത് ഓരോ വോട്ടിന്റേയും ശക്തിയിലാണെന്ന് അത് തകർക്കാൻ ജനങ്ങൾ അനുവദിക്കുകയില്ലെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന: സെക്രട്ടറി ബവിത്ത് മലോൽ പറഞ്ഞു. നരേന്ദ്ര മോദി സർക്കാറിന്റെ പിന്തുണയോടെ ഇലക്ഷൻ കമ്മീഷൻ നടത്തുന്ന വോട്ട് കൊള്ളയെ വ്യക്തമായ തെളിവുകളോടെ രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടുവന്നതിന് ശക്തമായ പിന്തുണ നൽകാൻ ജനാധിപത്യത്തെ സ്നേഹിക്കുന്ന ഓരോ പൗരനും തയ്യാറാകണമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എം.പി. വിദ്യാധരൻ, എൻ.ശങ്കരൻ മാസ്റ്റർ, പൊന്നാറത്ത് മുരളീധരൻ, വി. മുരളീധരൻ, ദിനേശ് ബാബു കൂട്ടങ്ങാരം, വി.കെ. ബാലൻ, ബാബു പാറേമ്മൽ , അജ്മൽ മേമുണ്ട, ഹരിദാസ്. വി.പി, സ്വപ്ന ജയൻ, രാജീവൻ കോളോറ , സുധീഷ്.കെ.എം എന്നിവർ പ്രസംഗിച്ചു.
