
ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൻ്റെ വികസന പിന്നോക്കവസ്ഥയ്ക്കെതിരെ LDF ഒഞ്ചിയം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിമാർച്ച് പി മോഹനൻ ഉൽഘാടനം ചെയ്തു.
ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൻ്റെ വികസന പിന്നോക്കവസ്ഥയ്ക്കും ദുർഭരണത്തിനും വാഗ്ദാനലംഘനത്തിനുമെതിരെ LDF ഒഞ്ചിയം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് സംഘടടിപ്പിച്ചത്മാർച്ച് CPM സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
പഞ്ചായത്തിന്റെ വികസന മുരടുപ്പിനെതിരെ ഗ്രാമപഞ്ചായത്തിലുടനീളം മുന്ന് ദിവസങ്ങളായി നടന്നുവന്ന പ്രചരണ ജാഥയ്ക്ക് സമാപനം കുറിച്ചു കൊണ്ടാണ് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തിയത്ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷത വഹിച്ചുRJD നേതാവ് പി പ്രദീപ്കുമാർ,സിപിഐ നേതാവ് കെ ഗംഗാധരക്കുറുപ്പ്, കോൺഗ്രസ് എസ്സ് നേതാവ് ബാബു പറമ്പത്ത്,രാമചന്ദ്രൻ കൊയിലോത്ത് ,പി പി രാജൻ ,ആർ ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
