
വടകര ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് ഏറെ കുറെ പരിഹാരമായി.കളക്ടറുടെ സന്ദർശനം തുണയായി.
ഏറെ നാളുകളായി വടകര മേഖലയിലേ നാഷണൽ ഹൈവേകളിൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമാവുകയും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗത തടസം ജനങ്ങളെയും വ്യാപാര മേഖലകളെയും ഏറെ സ്തംഭിപ്പിക്കുന്ന അവസ്ഥയായിരുന്നു.
ഇവിടെങ്ങളിൽ,ജനപ്രതിനിധികളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും ഇടപെടലോടെ ജില്ലാ ഭരണകൂടം ഉണർന്ന പ്രവർത്തിച്ചുഇതോടെ കഴിഞ്ഞ ആഴ്ച ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘംഹൈവേകളിൽ പരിശോധന നടത്തി സർവീസ് റോടുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ കലക്ടർ അന്ന് കരാർ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
ഇതോടെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ താറിങ്ങ് പ്രവർത്തികൾ ഇപ്പോൾ നടന്നുവരികയാണ്, അഴിയൂർ മുതൽ വടകര വരെയുള്ള നിർമ്മാണം പൂർത്തിയായ അടിപ്പാതകൾ തുറക്കുന്നതോടുകൂടി ഗതാഗത സ്തംഭനം പൂർണമായും ഒഴിവാകും.
