
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വയോധികന് പത്തര ലക്ഷം രൂപ നഷ്ടമായി – വടകര സൈബർക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വടകര പുതുപ്പണം സ്വദേശിയായ വയോധികനെ ലക്ഷ്യമാക്കി സൈബർ തട്ടിപ്പുകാർ നടത്തിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെയാണ് പണം നഷ്ടമായതെന്നാണ് പരാതി.കോൾ മുഖേന കർശനമായ തട്ടിപ്പുകാർ ദേശീയ അന്വേഷണ ഏജൻസിയായ NIA യിലെ ഉദ്യോഗസ്ഥരാണെന്ന് വ്യാജമായി പരിചയപ്പെടുത്തി വാട്സ്ആപ്പ് വീഡിയോ വയോധികനെ ബന്ധപ്പെടുകയായിരുന്നു
. ഇംഗ്ലീഷ്, തമിഴ്, മലയാളം ഭാഷകളിൽ സംസാരിച്ച പ്രതികൾ, വയോധികൻ്റെ പേരിൽ മുംബൈയിൽ ഒരു കാനറ ബാങ്ക് അക്കൗണ്ട് പ്രവർത്തിക്കുന്നുണ്ടെന്നും, ആ അക്കൗണ്ടിൽ നിന്ന് PFI യുടെ ഫണ്ടിലേക്ക് രണ്ട് കോടി രൂപ ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും അതിനു പ്രതിഫലമായി വയോധികൻ വലിയൊരു തുക കൈപ്പറ്റിയിട്ടുണ്ടെന്നും നിയമനടപടികൾ നേരിടേണ്ടിവരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.തുടർന്ന്, “ഡിജിറ്റൽ അറസ്റ്റിലാണെന്നും RBI യുടെ പരിശോധന നടപടികളുടെ ഭാഗമായി സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം അക്കൗണ്ടിലുള്ള മുഴവൻ തുകയും പരിശോധിക്കേണ്ടതുണ്ടെന്ന് പറയുകയും വയോധികൻറെ ബാങ്ക് അക്കൗണ്ടിലുള്ള പണം പ്രതികൾ നിർദേശിച്ച അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയുയായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞ് തട്ടിപ്പുകാർ വീണ്ടും ബന്ധപ്പെടുകയും, കേസിൽ നിന്ന് ഒഴിവാക്കാൻ 20 ലക്ഷം രൂപ കൂടി പിഴയായി അടക്കെണ്ടി വരുമെന്ന് പറയുകയും ചെയ്തു. തുക കണ്ടെത്തുന്നതിനായി വയോധികൻ സുഹ്യത്തിനെ സമീപിക്കുകയും സംശയം തോന്നിയ . സുഹൃത്ത് വയോധികനോടൊപ്പം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ എത്തുകയും ആയിരുന്നു.ഡിജിറ്റൽ അറസ്റ്റ് പോലുള്ള സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
സർക്കാർ ഏജൻസികളോ നിയമപരമായ സ്ഥാപനങ്ങളോ ഫോൺ, വീഡിയോ കോൾ എന്നിവ വഴി പണം ആവശ്യപ്പെടില്ലെന്നും, ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ അടുത്ത പോലീസ് സ്റ്റേഷനെയോ സൈബർ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.
