
വടകര Railway Station Platform-ൽ നിന്നും വ്യാജ മൊബൈൽ പേയ്മെന്റ് ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
റൂബിൻ രാജ്, ഹജ്സൽ അമീൻ.പി, എന്നിവരെയാണ്. വടകര സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ രാജേഷ് അയോടൻ അറസ്റ്റ് ചെയ്തത്. പ്രതികൾ ഡിജിറ്റൽ പേയ്മെൻറ് പ്ലാറ്റ്ഫോമായ “ഫോൺപേ”-യുടെ വ്യാജ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രതികൾ പ്രധാനമായും സ്ത്രീകളെയാണ് ലക്ഷ്യമിട്ടത്. സാധനങ്ങൾ വാങ്ങുന്നതിനോ മറ്റ് ഇടപാടുകൾക്കായോ പണം കൈപ്പറ്റിയ ശേഷം അതേ തുക “ഫോൺപേ”-യുടെ വ്യാജ ആപ്ലിക്കേഷൻ വഴി തിരികെ അയച്ചതായി സ്ക്രീൻ കാണിച്ച് പണം തട്ടിയെടുക്കലായിരുന്നു ഇവരുടെ രീതി. യഥാർത്ഥത്തിൽ പണം തിരികെ അയക്കാതെ ആപ്ലിക്കേഷനിൽ ട്രാൻസാക്ഷൻ നടന്നതായി കാണിക്കുന്ന തരത്തിൽ കൃത്രിമമായി തയ്യാറാക്കിയ ഇൻറർഫേസ് ഉപയോഗിച്ച് ഇരകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ചെയ്തത്.വഞ്ചിതരായ രണ്ട് യുവതികൾ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ സമയോചിതമായ ഇടപെടലാണ് പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ചത്. തുടർന്ന് റയിൽവേ പോലീസ് വിവരം കോളും ഒാക്കാൻ പോലീസിനെ അറിയിക്കുകയും, പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് വടകര കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ഇത്തരം പണം ഇടപാടുകളിൽ പൊതുജനങ്ങൾ ഡിജിറ്റൽ പേയ്മെൻറ് ഇടപാടുകളിൽ കൂടുതൽ ജാഗ്രത ക്രഡിറ്റായതായി പുലർത്തണമെന്നും, ഉറപ്പുവരുത്താൻ സ്വന്തം ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ഔദ്യോഗിക പേയ്മെൻറ് ആപ്ലിക്കേഷൻ വഴി നേരിട്ട് പരിശോധിക്കണമെന്നും ഇടപാടുകൾ ഉടൻ തന്നെ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
