
തലശ്ശേരി : ഒളവിലത്ത് യുഡിഎഫ് പ്രവർത്തകൻ നേരെ സിപിഎം അക്രമംതിരുമംഗലം എൽ പി സ്കൂളിൽ വോട്ട് ചെയ്തു മടങ്ങുകയായിരുന്ന സബാദ് സി വി യെ കാറിൻ്റെ മുമ്പിൽ ബൈക്കിട്ടു തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്.
ഒളവിലം മത്തിപ്പറമ്പിലെ സി.പിഎം പ്രവർത്തകൻ രാഹുൽ , കാറിൻ്റെ ഡോർവലിച്ചു തുറന്നു കഴുത്ത് പിടിച്ചു ഞരിക്കുകയും, കൈക്ക് മാരകമായി പരിക്കേൽപിക്കുകയും കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യ വർഷം ചൊരിയുകയുമായിരുന്നുവത്രെ.
സബാദി നെ തലശ്ശേരി ഇന്ദിരാഗാന്ധി കോ: ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുസ്ലിം ലീഗ് ചൊക്ലി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സബാദിനെ സ്ഥാനാർഥി സാജു കെപി സന്ദർശിച്ചു.
