
വടകരയിൽ നിന്നും വിൽപ്പയ്ക്കായി എത്തിച്ച മാരക ലഹരി ചേർത്ത 80 കഞ്ചാവ് മിഠായികളുമായി ബീഹാർ സ്വദേശിയെവടകര എക്സൈസ് റേഞ്ച് ഓഫീസ് സംഘം പിടികൂടിവടകര ടൗണിന് അടുത്തുള്ള ഒന്തം റോഡിൽ വെച്ച് മാരക ലഹരിയുള്ള 80 കഞ്ചാവ് മിഠായികൾ 425 ഗ്രാം വിൽപ്പനയ്ക്കായി കൊണ്ടുവരവേ ബീഹാർ സ്വദേശിയായ മുഹമ്മദ് കരീം മകൻ റഹ്മാനെ വയ: 44/25വടകര എക്സൈസ് പാർട്ടി കണ്ടുപിടിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വടകര റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി എം ഷൈലേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയപ്രസാദ് സി കെ ,പ്രിവന്റിവ് ഓഫീസർമാരായ ഗണേഷ് ,വിസി വിജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അശ്വിൻ ബി, രാഹുൽ അക്കിലേരി, സന്ദീപ് സി വി , മുഹമ്മദ് അജ്മൽ , രഗിൽ രാജ് , നിഷ, ഡ്രൈവർ ബബിൻ എന്നിവർ അടങ്ങിയ പാർട്ടിയാണ് കേസ് കണ്ടെത്തിയത്. കഞ്ചാവിൽ നിന്നും വേർതിരിച്ചെടുത്ത ചരസ് പോലെയുള്ള മാരക ലഹരി ചേർത്ത മിഠായിയാണ് കണ്ടെത്തിയത്. പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി വടകര ടൗണിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ആയി വിൽപ്പന നടത്താനാണ് പ്രതി കഞ്ചാവ് മിഠായി കൈവശം വച്ചത് എന്ന് കരുതുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ഉത്തരവാകുകയും ചെയ്തു
