
ദേശീയപാതയിൽവടകര പാലോളിപ്പാലത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.
കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.സ്കൂട്ടർ യാത്രക്കാർക്കാണ് പരുക്ക്. ഇരിങ്ങൽ സ്വദേശിയാണ് അപകടത്തിൽ പെട്ട യുവാണെന്നാണ് വിവരം.
കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന മൊഹബത്ത് ബസ്സുമായി ഇടിച്ചാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസ്സിനുള്ളിലേക്ക് കയറിയിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെവടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി .
