
ജെ സി ഐ വടകര ടൌൺ 2026 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു.
ജെ സി ഐ വടകര ടൌൺ 2026 വർഷത്തെ ഭാരവാഹികൾ നവനീത് ബി (പ്രസിഡന്റ്) , അമൽ ബി (സെക്രട്ടറി), ബാസിത് ഒ ടി (ഖജാൻജി) എന്നിവർ ചുമതലയേറ്റു.
ജെ സി ഐ വടകര ടൌൺ 2026 വർഷത്തെ സേവന പ്രവർത്തനങ്ങൾ പ്രസിഡന്റ് നവനീത് ബി പ്രകാശനം ചെയ്തു.വടകര ക്രിസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജെ സി ഐ ഇന്ത്യ ജെകോം ദേശീയ അധ്യക്ഷൻ വേണുഗോപാൽ ശിവദാസ് മുഖ്യ അതിഥി ആയി.
സോൺ പ്രസിഡന്റ് ഗോകുൽ ജെ ബി വിശിഷ്ട അതിഥി ആയിരുന്നു. നിധീഷ് കെ വി അധ്യക്ഷനായ ചടങ്ങിൽ കവിത ബിജേഷ്, അജീഷ് ബാലകൃഷ്ണൻ, ശ്രീനിവാസൻ അരിങ്ങോട്ടില്ലം,അർജ്ജുൻ പി സ്, ശ്രീഹരി ജി, ശ്രീജി രജീഷ്, ഗോപകുമാർ കെ വി, ബാബുരാജ് കെ എന്നിവർ സംസാരിച്ചു.സെക്രട്ടറി അമൽ ബി നന്ദി പ്രകാശിപ്പിച്ചു.
