കേരളത്തിലെ മെഡിക്കൽ പോസ്റ്റ് – ഗ്രാജ്വേറ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 22നു വൈകിട്ടു 4 മണിക്കകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. www.cee.kerala.gov.in.
പ്രവേശനം ഇവിടെ
∙ സർക്കാർ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസി) സംസ്ഥാന ക്വോട്ട.
∙ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ / എൻആർഐ ക്വോട്ടയടക്കം മുഴുവൻ സീറ്റുകൾ.
കഴിഞ്ഞ വർഷം സർക്കാർ മെഡിക്കൽ കോളജുകളിൽ ആകെ 884 സീറ്റും ആർസിസിയിൽ 16 സീറ്റുമാണ് ഉണ്ടായിരുന്നത്. സ്വാശ്രയ കോളജുകളിൽ ആകെ 681 സീറ്റും. ഇത്തവണ ആർസിസിയിൽ 7 സീറ്റു മാത്രം. മറ്റു സ്ഥാപനങ്ങളിലെ കണക്കു പിന്നീടറിയിക്കും.
പ്രവേശനയോഗ്യത
നാഷനൽ മെഡിക്കൽ കമ്മിഷൻ (മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ) അംഗീകരിച്ച എംബിബിഎസ് ബിരുദം നേടി, 2025 ജൂലൈ 31ന് എങ്കിലും ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. 2025 ലെ നീറ്റ്–പിജിയിൽ കാറ്റഗറി അനുസരിച്ച് ഇനിപ്പറയുന്ന കട്ടോഫ് സ്കോർ വേണം: ജനറൽ /സാമ്പത്തിക പിന്നാക്കം 50–ാം പെർസന്റൈൽ, ഇവരിലെ ഭിന്നശേഷി 45–ാം പെർസന്റൈൽ, മറ്റെല്ലാ സംവരണവിഭാഗക്കാരും (ഭിന്നശേഷിയുൾപ്പെടെ) 40–ാം പെർസന്റൈൽ. സർവീസ് ക്വോട്ടക്കാർക്കും ഇതേ ക്രമത്തിൽ യോഗ്യത വേണം. സർവീസ് ക്വോട്ടയ്ക്കു പ്രായപരിധിയുണ്ട് – 2025 ഡിസംബർ 31നു മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് 49 വയസ്സ്, ഹെൽത്ത് സർവീസസ്, ഇൻഷുറൻസ് മെഡിക്കൽ സർവീസ് 47 വയസ്സ്.
ഫീസ് നിരക്കുകൾ
സർക്കാർ കോളജുകളിലെ വാർഷിക ഫീ ഉദ്ദേശം 70,000 രൂപ. സർവകലാശാലയുടെ ഫീസ് പുറമേ. ആർസിസിയിലെ വാർഷിക ഫീസ് 3 ലക്ഷം രൂപ (വെബ്:https://rcctvm.gov.in). സ്വാശ്രയകോളജുകളിലെ ഫീസ് നിരക്കുകൾ സീറ്റ്–അലോട്മെന്റിനു മുൻപ് അറിയാം.
സ്ട്രേ വേക്കൻസി അലോട്മെന്റിൽ സീറ്റ് കിട്ടിയിട്ട് ഉപേക്ഷിച്ചാൽ 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകേണ്ടിവരും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

