
മതിയായ രേഖകളില്ലാതെ ബസ്സിൽ കടത്തുകയായിരുന്ന 14 ലക്ഷം രൂപ എക്സൈസ് പിടിച്ചു ന്യൂ-മാഹി എക്സൈസ് ചെക്ക്പോസ്റ്റിൻ്റെ ചുമതല വഹിക്കുന്ന എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജ്. കെ. യുടെ നേതൃത്വത്തിൽ മാഹി ചെക്പോസ്റ്റിന് മുൻവശം വെച്ച് വാഹന പരിശോധന നടത്തവെ കോഴിക്കോട്- കണ്ണൂർ ദേശീയ പാതയിലോടുന്ന KL 13 BA 3321 നമ്പർ VINWAY ബസ്സിൽ മതിയായ രേഖകളില്ലാതെ 14 ലക്ഷം രൂപ കടത്തി വന്നതിന് റിയാസ്.എം.കെ. അഹമ്മദ് കുട്ടി, എം.കെ. എന്നിവരെ ഇന്ന് ഉച്ചയോടെ ന്യൂ മാഹി എക്സൈസ് പിടികൂടി.
അനന്തര നടപടികൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി ന്യൂമാഹി പോലീസ് സ്റ്റേഷൻ മുമ്പാകെ പ്രതികളെയും,കണ്ടെടുത്ത പണവും ബാഗും സഹിതം ഹാജരാക്കി.പാർട്ടിയിൽ അസി:എക്സൈസ് ഇൻസ്പെക്ടർ പി. ആർ. സജീവ്സിവിൽ എക്സൈസ് ഓഫീസർമാരായ പി.നിഖിൽ, സിനോജ്. വി, ആദർശ്. പി എന്നിവർ പങ്കെടുത്തു.
