
തലശ്ശേരി : മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ യൂണിററ് കളിലും ശുചീകരണം നടക്കുന്നതിൻ്റെ ഭാഗമായി കെ എസ് ആർ ടി സി തലശ്ശേരി ഡിപ്പോയിലും മാലിന്യ മുക്ത ദിനാചരണം നടന്നു. ധർമ്മടം ബ്രണ്ണൻ കോളേജിലെ എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളും പങ്കാളികളായ പരിപാടി ഡിപ്പോ യിലെ എ ടി ഒ മുഹമ്മദ് ബഷീർ, ഉദ്ഘടനം ചെയ്തു.
ജനറൽ കൺട്രോൾ ഇൻസ്പെക്ടർ കെ. പി സുബാഷ്, സ്റ്റേഷൻ മാസ്റ്റർ മാരായ കെ സുനോജ് , കെ ടി ദിപീഷ് . സീനിയർ സുപ്രണ്ട് രജനി , വെഹിക്കിൾ സൂപ്പർ വൈസർ പ്രദീഷ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ഹരീന്ദ്രൻ, ബിജു കെ പി, സോജേഷ് എന്നിവരും ജീവനക്കാരും പങ്കാളികളായി
