
വടകര : അഴിമതി സ്ഥാപനവൽക്കിരിച്ച സർക്കാരാണ് ഒമ്പത് വർഷമായി കേരളം ഭരിക്കുന്നതെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഇത്രയും അഴിമതി ഭരണം നടത്തി ഒരു സർക്കാർ കേരളം ഭരിച്ചിട്ടില്ല. യു.ഡി.എഫ് വോട്ടേഴ്സ് മീറ്റിന്റെ ദില്ലാ തല ഉദ്ഘാടനം അരൂർ പെരുമുണ്ടച്ചേരി മാണിക്കോത്ത് മുക്കിൽ നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയിൽ താഴെ തട്ട് മുതൽ സംസ്ഥാന തലം വരെ അഴിമതിയാണ്. ഒരു പുത്തൻ ധനിക വർഗ്ഗത്തിന്റെ സെൽ ഭരണമാണ് കേരളത്തെ നിയന്ത്രിക്കുന്നത്. അവരാണ് പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ എല്ലാ കാര്യവും നിയന്ത്രിക്കുന്നത്.
യഥാർത്ഥ സി.പി.എമ്മുകാർക്ക് പോലും ഭരണം മടുത്തതായി മുല്ലപ്പള്ളി പറഞ്ഞു. ഇനി തിരിച്ചു വരാത്ത വിധം സി.പി.എം അധപതിച്ചരിക്കുകയാണ്. അധികാരത്തിന്റെമധുരം നുണഞ്ഞ് മതിവരാത്തവർ അധികാരം വീണ്ടും കൈപിടിയിലൊതുക്കോൻ എല്ലാ അടവും പ്രയോഗിക്കും ഇനി ഒരു കൈതെറ്റ് വരാതിരിക്കാൻ നിതാന്ത ജാഗ്രതപാലിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാനത്തി സാമൂഹ്യ നീതി ഉറപ്പ് വരുത്താൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവനർ രംഗത്ത് വരണം, യുഡി.എഫ് ജില്ലാ കൺവീർ കെ ബാലനാരായണൻ അധ്യക്ഷത വഹിച്ചു ടി.ടി ഇസ്മായീൽ അഹമ്മദ് പുന്നക്കൽ.സൂപ്പി നരിക്കാട്ടേരി,വി.എം ചന്ദ്രൻ. പ്രമോദ് കക്കട്ടിൽ ,ശ്രീജേഷ് ഊരത്ത്,കളത്തിൽ ബാബു ,അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, കെ.ടി അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.
