
പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 9,10 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ‘കേരള എൻവയോൻൺമെൻ്റൽ ഫെസ്റ്റി’ന്റെ പ്രചരണാർത്ഥം ലോകത്തിൻറെ വിവിധ പ്രദേശങ്ങളിൽ ‘ട്രീബൂട്ട് ബൈ സ്റ്റോറീസ്’ എന്ന സംഘടനയുമായി സഹകരിച്ച് വൃക്ഷത്തൈകൾ നടുന്നു.
ഇതിൻറെ ഉദ്ഘാടനം സെപ്റ്റംബർ 19 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പുതുപ്പണത്ത് ആദ്യ വൃക്ഷത്തൈ നട്ടുകൊണ്ട് ഷാഫി പറമ്പിൽ എംപി നിർവഹിക്കും. വൃക്ഷതൈയുടെ സംരക്ഷണ ചുമതല പുതുപ്പണം ജെ എൻ എം ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് ടീം ഏറ്റെടുത്തിട്ടുണ്ട്.
മാധവ് ഗാഡ്ഗിൽ, മേധാ പട്ക്കർ എന്നിവർക്ക് പുറമേ കേരളത്തിനകത്തും പുറത്തുമുള്ള പരിസ്ഥിതി രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഫെസ്റ്റിൽ 11 വ്യത്യസ്ത സെഷനുകളും ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം, വിനോദ പരിപാടികൾ എന്നിവയും ഉണ്ടാവും.
ഫെസ്റ്റിന്റെ പ്രചരണാർത്ഥം കുറ്റ്യാടിയിൽ പരിസ്ഥിതി ഗാനമേള, പേരാമ്പ്രയിൽ പരിസ്ഥിതി ചിത്രരചന, കോഴിക്കോട് ഫ്ലാഷ് മോബ് തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട് എന്ന് സ്വാഗതസംഘം ജനറൽ കൺവീനർ വടയക്കണ്ടി നാരായണൻ, കോഡിനേറ്റർ മണലിൽ മോഹനൻ എന്നിവർ അറിയിച്ചു.
