
ഒഞ്ചിയം: ദേശീയ പാതയിൽ മടപ്പള്ളി സർവീസ് റോഡിൽ നിർമ്മാണ കമ്പനിയുടെ വാഹനമിടച്ച് പോലിസ് ഓഫീസർ മരിച്ചു.
കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ എ എസ് ഐ പുനത്തിൽ ഹൗസിൽ പ്രശാന്ത് (52) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ച രണ്ട് മണിയോടെയാണ് സംഭവം. മടപ്പള്ളിയിലെ നിർദ്ദിഷ്ട അടിപ്പാതയ്ക്ക് സമിപം സർവീസ് റോഡിൽ നിൽക്കുകയായിരുന്ന പ്രശാന്തിനെ വാഹനത്തിന്റെ പിൻ ഭാഗം ഇടിക്കുകയായിരുന്നു.
വയറിന് ഇടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ട്ആറ് മണിയോടെയാണ് മരണം. ആന്തരിക രക്തസ്രാവമാണ് മരണകാരണം. ഭാര്യ ഷീമ (പി ആർ ഒ വടകര ജില്ല ആശുപത്രി )മകൻ : അലോഗ് (വിദ്യാർത്ഥി മടപ്പള്ളി ഹയർ സെക്കണ്ടറി സ്കൂൾ )പടം :പ്രശാന്ത്.
