
ഷുഹൈബ് വധ കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരകഥാകൃത്താക്കി പി എസ് സി ബുള്ളറ്റിനിൽ ഫോട്ടൊ പ്രസിദ്ധികരിച്ച സംഭവം: പരാതിയുമായി യൂത്ത് കോൺഗ്രസ്.
കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ .വി മുഖ്യമന്ത്രിക്ക് പരാതി നൽകി. വീഴ്ച പറ്റിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.PSC പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ തിരക്കഥാകൃത്ത് രാജേഷ്തില്ലങ്കേരി എന്ന വ്യക്തിയുടെ പേരിനൊപ്പം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ ഉൾപ്പെടുത്തിയത് ഗുരുതരമായ പിഴവാണ്.
പി എസ് സി യിലെ ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥർ ദേശാഭിമാനി പ്രസിൽനിന്നും പ്രസിദ്ധീകരിച്ചതാണെന്നു സംശയിക്കുന്നതായി പരാതിയിൽ പറയുന്നു .കഴിഞ്ഞ മേയ് 15-ന് പി.എ സ്.സി. പ്രസിദ്ധീകരിച്ച ബു ള്ളറ്റിന്റെ അവസാന പേജി ലെ സമകാലികം കുറിപ്പിലാ ണ് ഗുരുതരമായ തെറ്റുള്ളത്.
49-ാമത് കേരള ഫിലിം ക്രി ട്ടിക്സ് അവാർഡുകളെക്കുറി ച്ചുള്ള വിവരണത്തിൽ മിക ച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരി ക്കു പകരം ആകാശ് തില്ലങ്കേ രിയുടെ ഫോട്ടോ പ്രസിദ്ധീ കരിക്കുകയായിരുന്നു. ജൂൺ ഒന്നിനും 15-നും പുതിയ ബുള്ളറ്റിനുകൾ പ്ര സിദ്ധീകരിച്ചിട്ടും ഫോട്ടോ മാറിയതിന് പി.എസ്.സി. തി രുത്ത് നൽകിയില്ല. പി.എ സ്.സി. പരീക്ഷാ പരിശീലന ങ്ങൾക്ക് ഉദ്യോഗാർഥികൾ ആശ്രയിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണമാണ് പി.എ സ്.സി. ബുള്ളറ്റിൻ.
