
അഴിയൂർ: നിർത്തിയിട്ട സ്ഥലത്ത് സ്കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിലായി. ഏറാണ കുളം ആലക്കാട്ട് കിരിക്കോട്ട് തോട്ടുക്കര ഹൗസിൽ ജോസ് വിൻസെൻറ്റ് പോൾ (39) ആണ് പിടിയിലായത്.
ഏറാമല കുറിഞ്ഞിലാട് കല്ല്യാട്ട് താഴെ കുനി സുരേഷിന്റെ ഇരു ചക്ര വാഹനമാണ് മോഷണം പോയത്. കോറോത്ത് റോഡ് അത്താണിക്കൽ നിർത്തിയിട്ട വണ്ടി ഓടിച്ച് കൊണ്ട് പോവുന്ന ദൃശ്യം സി സി ടി വി യിൽ പതിഞ്ഞിരുന്നു.
തുടർന്ന് ചോമ്പാൽ എസ് ഐ ടി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയും സ്കൂട്ടറൂം തലശ്ശേരിയിൽ നിന്ന് വലയിലായത്. പ്രതിയെ വടകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി റിമാൻഡ് ചെയ്തു.
