
ഡിസ്നി ഇന്ത്യയുടെ സ്ട്രാറ്റജിക് അഡ്വൈസർ . കെ. മാധവൻ തന്റെ വന്ദ്യപിതാവ് പരേതനായ ശങ്കരൻ നമ്പ്യാരുടെ പേരിൽ ഏർപ്പെടുത്തിയ ട്രസ്റ്റ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ 17 വർഷങ്ങളായി വടകരയിലും സമീപ പ്രദേശങ്ങളിലും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഇതിന് മുൻപ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ വടകരയിലും സമീപ പ്രദേശങ്ങളിലുമുള്ള ഹൃദയശസ്ത്രക്രിയ ആവശ്യമായ രോഗികൾക്ക് പൂർണ്ണമായും സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയുണ്ടായി.
എല്ലാവർഷവും തിരഞ്ഞെടുക്കപ്പെടുന്ന കിടപ്പുരോഗികൾക്ക് സൗജന്യ ഭക്ഷണത്തിനും ഓണക്കോടിയും നൽകി സഹായിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുവാൻ സ്കൂളുകളിൽ കമ്പ്യൂട്ടർ വൽക്കരണം നടത്തുകയുണ്ടായിട്ടുണ്ട്.
പരീക്ഷകളിൽ ഉന്നത വിജയം നേടിയതും, പിന്നോക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ഉന്നത വിദ്യാഭ്യാസം നൽകുവാൻ ട്രസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായിഅതിൽ കുറെ പേരെ നേഴ്സുമാർ, എഞ്ചിനീയർമാർ ഡോക്ടർമാർ ആക്കുവാനും അവരെ ജീവിതത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കുവാനും ട്രസ്റ്റിന് കഴിഞ്ഞു എന്ന വിവരം പങ്കുവെക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടന്ന് ഭാരവാഹികൾ പറഞ്ഞു,
അതിൽ AIIMS-ൽ പി.ജി ചെയ്യുന്നവരും ജർമ്മനിയിൽ ഉപരിപഠനം നടത്തുന്നവരുമുണ്ട്.കോഴിക്കോട് ജില്ലാ പരിധിയിൽ ഹൃദയ സംബന്ധമായ അസുഖം ബാധിച്ച 40 വയസ്സിന് താഴെ പ്രായമുള്ളവർക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തുവാൻ ട്രസ്റ്റ് തീരുമാനിച്ചിരിക്കുകയാണ്. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സഹകരണത്തോടെയാണ് ഈ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഇതുവരെ നടത്തിയ ഹ്യദയ ചികിത്സാ സംബന്ധിച്ച രേഖകളും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും രേഖകളും സഹിതം വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ഹാർട്ട് സർജറിയും തുടർ ചികിത്സയും നൽകുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 9447513355, 9846654001 എന്നി നമ്പറുകളിൽ ബദ്ധപെടാവുന്നതാണ്വാർത്ത സമ്മേളനത്തിൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി പിസി ബൽറാം, ട്രസ്റ്റ് മെമ്പർ ഡേ: ശശിധരൻ പി , ബേബി ഹോസ്പിറ്റൽ സി ഒ ഒ നിധിൻ ആൻറണി,PRO വിവേക് , എന്നിവർ പങ്കെടുത്തു
