
തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കാരായി രാജന്റെ തെരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിൽ സജീവമായി തുടരുന്നു.
വ്യാഴാഴ്ച കോടിയേരി സൗത്ത്, കോടിയേരി നോർത്ത്, തിരുവങ്ങാട് വെസ്റ്റ് മേഖലകളിലായിരുന്നു പര്യടനം.ഓരോ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
സ്ഥാപനങ്ങളിലും വ്യക്തികളെ കണ്ടും വോട്ടഭ്യർത്ഥിച്ചു. രക്തസാക്ഷി കുടുംബങ്ങളെയും സന്ദർശിച്ചു. പൂച്ചെണ്ട് നൽകിയും ഷാളും പൂമാലയും അണിയിച്ചുമാണ് പലവീടുകളും സ്വീകരിച്ചത്. എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു വോട്ടഭ്യർഥന.
മണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കായി ഇടതുപക്ഷത്തിന്റെ തുടർച്ചക്കൊപ്പം തങ്ങളുമുണ്ടാവുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു ജനം. വിവിധ സ്ഥലങ്ങളിലെ ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷനുകളിലും പങ്കെടുത്തു. എൽഡിഎഫ് നേതാക്കളായ എ ശശി, വിജയൻ വെളിയമ്പ്ര, ടി രാഘവൻ, സി പി സുമേഷ്, പി പി ഗംഗാധരൻ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായി.
