
തലശ്ശേരി-മാഹി ബൈപാസ് അന്യായമായി ഉയർത്തിയ ടോൾ നിരക്ക് പിൻവലിക്കുക; പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു.
ഈസ്റ്റ് പള്ളൂരിൽ മേൽപാലം പണി പൂർത്തിയാകാത്തതിനാൽ സർവ്വീസ് റോഡിൽ മണിക്കൂറൂകളോളം കാത്തുകിടന്നാണ് ഹൈവേ യാത്ര സാധ്യമാകുന്നത്. എന്നിട്ടും ടോൾ നിരക്ക് യാതൊരു മാനദണ്ഡവുമില്ലാതെ വർദ്ധിപ്പിച്ച അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച്ഡി വൈ എഫ് ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ ബൂത്തിൽ പോസ്റ്റർ പതിച്ചു പ്രധിഷേധിച്ചു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി സനീഷ്, ബ്ലോക്ക് സെക്രട്ടറി പി വി സച്ചിൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ശരത് രവീന്ദ്രൻ, ഫിദ പ്രദീപ് ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എം നിധിൻ,പി രജീഷ്,സന്ദേശ് പ്രദീപ്, വൈശാഖ് എന്നിവർ നേതൃത്വം നൽകി.അന്യായമായ ഈ വർദ്ധനവ് പിൻവലിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധം ഇയർന്നു വരുമെന്നും ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിഅറിയിച്ചു.
