
ഇലക്ഷൻ പ്രഖ്യാപിച്ചു മറ്റു മണ്ഡലങ്ങളിൽ പ്രചരണം തുടങ്ങി വടകരയിൽ ചിത്രം തെളിഞ്ഞില്ല.
വടകരയുടെ സമീപമണ്ഡലങ്ങളിൽ എല്ലാം പ്രചരണ നടപടികൾ ആരംഭിച്ചു വടകരയിൽ സ്ഥാനാർത്ഥിനിർണയം വൈകുയാണ് ,എൽഡിഎഫിലാണ് സ്ഥാനാർത്ഥം നിർണ്ണയം ഏറെ കീറാമുട്ടി ആയി മാറിയിരിക്കുന്നത്ആർ എം പിയിൽ കെ കെ രമ തന്നെ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.
ബിജെപിയും സ്ഥാനാർത്ഥിയെ തീരുമാനിച്ചെങ്കിലും പ്രഖ്യാപനം നാളെയോടെ ഉണ്ടാകും, എന്നാൽ എൽഡിഎഫിലെ ആർജെഡി ക്കാണ് വടകര സീറ്റ് ആർജെഡിയിൽ സ്ഥാനാർത്ഥി ആരെന്ന തീരുമാനം ഇതുവരെ ആയിട്ടില്ലഇന്ന് വൈകിട്ട് ആർജെഡി മണ്ഡലം കമ്മിറ്റി യോഗം ചേരുന്നുണ്ട്,മേൽ കമ്മിറ്റിക്ക് സ്ഥാനാർത്ഥികളുടെ പേര് നിർദേശിക്കാൻ വേണ്ടയാണ് യോഗം ചേരുന്നത്.
